മേപ്പയ്യൂരും കീഴരിയൂരും സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തുകളായി

28 Mar 2025 05:49 AM
മേപ്പയ്യൂരും കീഴരിയൂരും സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തുകളായി

കീഴരിയൂരിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ യും മേപ്പയ്യൂരിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തും ശുചിത്വ പ്രഖ്യാപനം നടത്തി. 

MEPPAYURNEWS

NEWSINDIALINE.COM

null

കീഴരിയൂർപുള്ളിയോത്തറയിൽ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കുന്നു.

മേപ്പയ്യൂർ: മേപ്പയ്യൂരുംകീഴരിയൂരും സമ്പൂർണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്തുകളായി. കീഴരിയൂരിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ യും മേപ്പയ്യൂരിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തും ശുചിത്വ പ്രഖ്യാപനം നടത്തി. 

മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പങ്കെടുത്ത ശുചിത്വ സന്ദേശ, ലഹരി വിരുദ്ധ സന്ദേശ റാലി മേപ്പയ്യൂർ ടൗണിൽ നടന്നു. തുടർന്ന് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ശുചിത്വ പ്രഖ്യാപനം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു

എച്ച് ഐ സൽനലാൽ ഇ.കെ. ശുചിത്വ പ്രതിജ്ഞ ചൊല്ലി നൽകി. ബ്ലോക്ക് പഞ്ചായത്ത്

വൈസ് പ്രസിഡണ്ട് പി.പ്രസന്ന, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.സുനിൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമഞ്ഞക്കുളം നാരായണൻ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീനിലയം വിജയൻ

ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. അനിൽകുമാർ, കെ കുഞ്ഞിക്കണ്ണൻ, ഇ.കെ

മുഹമ്മദ് ബഷീർ, കെ.എം. ബാലൻ, ബാബു കൊളക്കണ്ടി, പി.കെ. ശങ്കരൻ, മേലാട്ട് നാരായണൻ,

സി ഡി എസ് ചെയർപേഴ്സൺ ശ്രീജയ ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.കെ സത്യൻ

അസിസ്റ്റൻ്റ് സെക്രട്ടറി പ്രവീൺ.വി വി ,ഹെൽത്ത് ഇൻസ്പെക്റ്റർ കെ. കെ പങ്കജൻ,

ഹരിത കർമ്മസേന സെക്രട്ടറി ടി.പി ഷീജ എന്നിവർ സംസാരിച്ചു.കീഴരിയൂർപുള്ളിയോത്തറ എം.സി. എഫ് പരിസരത്ത് നടന്ന ചടങ്ങിൽ എം. സി.എഫ് ഉൽഘാടനവുംടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു .പ്രസിഡണ്ട് കെ.കെ. നിർമ്മലഅധ്യക്ഷയായി.മികച്ച നിലവാരം പുലർത്തുന്ന എം. സി.എഫ് ബെയിലിംഗ് മെഷിൻ സജ്ജീകരിക്കുകയും പഞ്ചായത്തിനകത്തെ എല്ലാ അങ്ങാടികളിലും, സ്ഥാപനങ്ങളിലും, കടകളിലും മറ്റു പൊതു സ്ഥലങ്ങളിലും വെയ്സ്റ്റ് ബിന്നുകളും പരസ്യ ബോർഡുകളും സ്ഥാപിക്കുകയും ചെയ്തു . സർക്കാർ, സർക്കാതിരസ്ഥാപനങ്ങളിലും, പൊതു ഇടങ്ങളും ഹരിത സ്ഥാപനങ്ങളായിപ്രഖ്യാപിച്ചു. കീഴരിയൂരിലെ പ്രധാന ടൗണുകളായ കീഴരിയൂർ സെൻ്റർ, നടുവത്തൂർ നമ്പ്രത്ത് കര എന്നിവിടങ്ങളിൽ ഹരിത സേനാംഗങ്ങളുടെ ശുചീകരണവുംഹരിത കർമ്മസേനക്ക് പ്രത്യേക വാഹനവും ലഭ്യമാക്കി.

2100 കുടുംബങ്ങൾക്കാണ് റിംഗ് കമ്പോസ്റ്റ് നൽകിയത്. മറ്റുള്ളവർക്ക് കൂടി ഉടൻ ലഭ്യമാക്കും. മിനി എം.സി.എഫ് കളും , മൈക്രോ എം.സ എഫ് കളും ബോട്ടിൽ ബൂത്തുകളും പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലെല്ലാം സ്ഥാപിച്ചിക്കുകയും ചെയ്തു.

എം.സി.എഫ് റിപ്പോർട്ട് ദീപ.ടി.എ. അസി: എൻജിനിയർ ,മാലിന്യ മുക്തം നവകേരള തദ്ദേശസ്ഥാപന റിപ്പോർട്ട് ഫൗസിയ കുഴമ്പിൽ എന്നിവർ അവതരിപ്പിച്ചുപ്രിയ എ.എസ് . അസി.സെക്രട്ടറി ശുചിത്വ പ്രതിജ്ഞ ചൊല്ലി.ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ എം. ( കെ. എ. എസ്)വൈസ് പ്രസിഡണ്ട് എൻ.എം സുനിൽ, ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം എം രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു ,കെ .സിരാജൻ, പി. കെ. ബാബു,ഇടത്തിൽ ശിവൻ, ടി.യു സൈനുദ്ദീൻ, ടി.കെ വിജയൻ, ടി. സുരേഷ് ബാബു, ചന്ദിക കെ. പി , വിധുല, എന്നിവർ സംസാരിച്ചു.സെക്രട്ടറി സുനിലകുമാരികെ. വി സ്വാഗതവുംഅമൽസരാഗ നന്ദിയും രേഖപ്പെടുത്തി.