കെ- സ്മാർട്ട് പ്ലാറ്റ്‌ഫോം ഇന്നുമുതൽ ത്രിതല പഞ്ചായത്തുകളിലേക്കും
10 Apr 2025 10:42 AM

ജനന മരണ വിവാഹ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇന്നുമുതൽ വിരൽത്തുമ്പിൽ ലഭ്യമാകും.
തിരുവനന്തപുരം: കേരളത്തിലെ നഗരഭരണ സംവിധാനത്തെ പുനർനിർവചിച്ച കെ- സ്മാർട്ട് പ്ലാറ്റ്‌ഫോം ഇന്നുമുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്.തദ്ദേശ സ്വയംഭരണ വകുപ്പിന്‌വേണ്ടി ഇൻഫർമേഷൻകേരളാ മിഷൻഇൻഫർമേഷൻ കേരള മിഷൻ( ഐ കെ എം) രൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോമാണ് കെ സ്മാർട്ട്. ത്രിതല പഞ്ചായത്തുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ഓൺലൈനിൽ കിട്ടും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ നൽകുന്നത്.
ജനന മരണ വിവാഹ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കും. സമയബന്ധിതമായി സേവനം ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാനും പരമാവധി ലഘൂകരിക്കാനും ഇതിലൂടെ സാധിക്കും.