ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്

08 Apr 2025 02:36 PM
ഷബ്‌ല മുഹമ്മദ് മുസ്തഫക്ക്
ഡോക്ടറേറ്റ്

ആർ.ജെ.ഡി കോഴിക്കോട് ജില്ലാ സെക്രട്ടറിയും കായക്കൊടി കെ.പി.ഇ.എസ്. എച്ച്.എസ്.എസ് അധ്യാപകനുമായ നിഷാദ് പൊന്നങ്കണ്ടിയുടെ ജീവിത പങ്കാളിയാണ് ഡോ. ഷബ്‌ല.

മേപ്പയ്യൂർ: ഷബ്‌ല മുഹമ്മദ് മുസ്തഫ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന്  ഡോക്ടറേറ്റ് നേടി. കോമേഴ്സിലാണ് ഗവേഷണ ബിരുദം. ആർ ജെ ഡി. കോഴിക്കോട് ജില്ലാ സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടിയുടെ ജീവിത പങ്കാളിയും താനൂർ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറും ആണ്. തിരൂർ ബി.പി. അങ്ങാടി പുതിയകത്ത് മുഹമ്മദ് മുസ്തഫയുടെയും സക്കീനയുടെയും മകളാണ് ഡോ. ഷബ്‌ല. ''കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻ്റെ ബിസിനസ് റിലേഷൻഷിപ്പ് അനാലിസിസ്" എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് . പ്രൊഫ. ബി. ജോൺസൻ്റെ കീഴിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാപസിലെ ഡിപാർട്മെൻ്റ് ഓഫ് കൊമേഴ്സ് ആൻ്റ് മാനേജ്മെൻ്റ് സ്റ്റഡീസിൽ നിന്നാണ് ഗവേഷണം പൂർത്തിയാക്കിയത്.