അന്തർ ജില്ലാ സ്ഥലംമാറ്റം ലഭിച്ച് കോഴിക്കോട് ജില്ലയിൽ ജോലിയിൽ പ്രവേശിച്ച 78 അധ്യാപകരോട് മാതൃജില്ലയിലേക്ക് തിരികെ പോകാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

DDE KKD 928/2023 A4; A4/26444/2017 ; A4 /27038/2016 ഉത്തരവ് പ്രകാരം നിയമനം ലഭിച്ചവരോടാണ് തിരികെ പോകാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.
MEPPAYUR NEWS
NEWSINDIALINE.COM
കോഴിക്കോട്: അന്തർ ജില്ലാ സ്ഥലംമാറ്റം ലഭിച്ച് കോഴിക്കോട് ജില്ലയിൽ ജോലിയിൽ പ്രവേശിച്ച 78 അധ്യാപകരോട് മാതൃജില്ലയിലേക്ക് തിരികെ പോകാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. 15/ 7/ 2016 തീയതിയിൽ കണക്കാക്കിയ യുപിഎസ് ടി യുടെ 84 ഒഴിവുകളിൽ ജില്ലാ സ്ഥലം മാറ്റം മൂലം നിയമിക്കപ്പെട്ട അധ്യാപകരോടാണ് മാതൃ ജില്ലയിലേക്ക് തിരിച്ചു പോകാൻ മാർച്ച് 26ന് ഇറങ്ങിയ DDE KKD 928/2023A4 നമ്പർ അനുസരിച്ച് ഇറങ്ങിയ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവിൽ ആവശ്യപ്പെടുന്നത്. ബുധനാഴ്ച ഇറങ്ങിയ ഉത്തരവ് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, പ്രധാന അധ്യാപകർ എന്നിവർ ബന്ധപ്പെട്ട അധ്യാപകർക്ക് കൈമാറണമെന്നും അധ്യാപകർ നിലവിൽ ഉണ്ടായിരുന്ന സ്കൂളിൽ നിന്ന് സ്ഥലം മാറി പോയിട്ടുണ്ടെങ്കിൽ ഉത്തരവ് സ്ഥലം മാറ്റം ലഭിച്ച സ്കൂളിലേക്ക് നേരിട്ട് എത്തിച്ചു നൽകേണ്ടതാണെന്നും വ്യക്തമാക്കുന്നുണ്ട്. 78 പേരുടെ ലിസ്റ്റ് ആണ് ഇപ്പോൾ ഇറങ്ങിയിട്ടുള്ളത്. ഇതിൽ 40 ഓളം ആളുകൾ വിവിധ ഹൈസ്കൂളുകളിലെ യു പി എസ് ടി മാരാണ്. A4/26444/2017 തിയ്യതി 07-01-2018 ; തിയ്യതി04-04-2018; 04-05-2018
A4 /27038/2016 തിയ്യതി 30-08-2017; തിയ്യതി 07-11-2017 എന്നീ ഉത്തരവുകളിലും തീയതികളിലും അന്തർജില്ലാ സ്ഥലംമാറ്റ നിയമനം ലഭിച്ച ആളുകളോടാണ് മാതൃ ജില്ലകളിലേക്ക് പോകാൻ നിർദ്ദേശിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ 2013 ഫെബ്രുവരി 18 മുതൽ 2016 ഡിസംബർ 31 വരെ കാലാവധി ഉണ്ടായിരുന്ന യു പി എസ് ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഒ.പി.ഷീജ ഉൾപ്പെടെയുള്ളവർ ഫയൽ ചെയ്ത കേസിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉത്തരവ് ഇറക്കിയിട്ടുള്ളത്