കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം തുടങ്ങി.

28 Apr 2025 05:50 PM
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം  തുടങ്ങി.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35ാമത് കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കല്ലേരി(വില്യാപ്പള്ളി): കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35ാമത് കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം കല്ലേരിയിൽ തുടങ്ങി. നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറൽ പോലീസ് ചീഫ് കെ.ഇ. ബൈജു ഐ പി എസ് , ഡി വൈ എസ് പി മാരായ എ.പി.ചന്ദ്രൻ, ആർ ഹരിപ്രസാദ്, സുഷീർ, കെ പി ഒ എ ജില്ലാ പ്രസിഡന്റ് എം ആർ ബിജു, സെക്രട്ടറി പി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജീഷ് ചെമ്മേരി അഭിവാദ്യം ചെയ്തു. പ്രതിനിധി സമ്മേളനം കല്ലേരി ഓഡിറ്റോറിയത്തിൽ ആണ് നടക്കുന്നത്