ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ: ഷഫീഖ് വടക്കയിൽ
27 Apr 2025 08:19 PM

മേപ്പയ്യൂർ ടൗൺ 8-ാം വാർഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.
മേപ്പയ്യൂർ: ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂവെന്ന് പയ്യോളി നഗരസഭയുടെ മുൻ ചെയർമാൻ ഷഫീഖ് വടക്കയിൽ പറഞ്ഞു. മേപ്പയ്യൂർ ടൗൺ 8-ാം വാർഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. വി.കെ. ബാബുരാജ് അധ്യക്ഷതനായി. ഡി.സി സി സിക്രട്ടറി ഇ അശോകൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മണ്ഡലം പ്രസിഡണ്ട് പി.കെ അനീഷ്, കെ.എം ശ്യാമള, കെ.കെ സീതി, ശ്രീനിലയം വിജയൻ, ഇ.കെ മുഹമ്മത് ബഷീർ, സി എം ബാബു, ഷബീർജന്നത്ത്, പ്രസന്നകുമാരി മൂഴിക്കൽ, സുഭിലാഷ് പി. എസ്, ടി.കെ. അബ്ദുറഹിമാൻ, സി .നാരായണൻ റിൻ ജുരാജ് എടവന എന്നിവർ സംസാരിച്ചു. എം എം അർഷിന സ്വാഗതവും ബാബു കോറോത്ത് നന്ദിയും പറഞ്ഞു.