കാശ്മീരിൽ ജനാധിപത്യം പുന:സ്ഥാപിച്ചത് ജനതാ ഗവൺമെൻ്റ് ആണെന്ന് കെ. ലോഹ്യ

വി.കെ. ചോയി അനുസ്മരണം കെ.ലോഹ്യ ഉദ്ഘാടനം ചെയ്യു
മേപ്പയ്യൂർ: നാല് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് സർക്കാരുകൾ കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന കാഴ്ചപ്പാട് പോലുമില്ലാതിരുന്നപ്പോൾ ജനതാ ഗവൺമെൻ്റാണ് രാജ്യത്തിൻ്റെ പൂന്തോട്ടമായ കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം തിരിച്ച് കൊണ്ട് വന്നതെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു.
പഴയ കാല സോഷ്യലിസ്റ്റും ജനതാ പാർട്ടി നേതാവുമായിരുന്ന കീഴ്പ്പയ്യൂരിലെ വി.കെ. ചോയിയുടെ മുത്തപ്പി അഞ്ചാം ചരമവാർഷികത്തോടനുബദ്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം
അത് വരെ വെടിയെച്ചകൾ മാത്രം കേട്ടിരുന്ന കാശ്മീരിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനസ്ഥാപിച്ച് ഇന്ത്യയുടെ ദേശീയ മുഖ്യധാരയിലേക്ക് കാശ്മീരികളെ കൈ പിടിച്ചുയർത്തിയത് അന്നത്തെ ജനതാ സർക്കാരാണ്.
പിന്നീട് കേന്ദ്രത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് ബിജെപി സർക്കാരുകൾ കാശ്മീരികളെ പ്രകോപിപ്പിക്കുന്ന സമീപനമാണ് കൈ കൊണ്ടത്.
ഭീകരാക്രമണം തികച്ചും അപലപനീയമാണ് എന്നാൽ ഇത് വർഗ്ഗീയ ധ്രുവീകരണത്തിൻ്റെ ആഴം കൂട്ടാൻ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്നും ലോഹ്യ ആരോപിച്ചു.
കീഴലാട്ട് കൃഷ്ണൻ ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി നിഷാദ് പൊന്നം കണ്ടി അനുസ്മരണ പ്രഭാഷണം നടത്തി
സുനിൽ ഓടയിൽ, വി.പി മോഹനൻ വി.പി ദാനിഷ്, കെ.എം നാരായണൻ, കെ.ടി രമേശൻ, എ. രാമചന്ദ്രൻ, വി.പി രാജീവൻ, വി.പി ഷാജി പ്രസംഗിച്ചു