കേന്ദ്ര, കേരള സർക്കാരുകളുടെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സമര പ്രചരണ വാഹന ജാഥ

27 Apr 2025 01:20 PM
കേന്ദ്ര, കേരള സർക്കാരുകളുടെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ  സമര പ്രചരണ വാഹന ജാഥ

ദേശിയ കർഷക തൊഴിലാളി ഫെഡേറേഷൻ കോഴിക്കോട് ജില്ലാവാഹന ജാഥ കീഴൂരിൽ ഡി സി സി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പയ്യോളി: ദേശിയ കർഷക തൊഴിലാളി ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലാ സമര പ്രചരണ വാഹന ജാഥ കീഴൂരിൽ ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ദേശിയ കർഷക തൊഴിലാളി ഫെഡേറേഷൻ ജില്ലാ പ്രസിഡണ്ടായ ജാഥാ ലീഡർ മനോജ്കുമാർ പാലങ്ങാട്പതാക ഏറ്റുവാങ്ങി. സംസ്ഥാന സിക്രട്ടറി വി ടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് യു വി ദിനേഷ് മണി മുഖ്യപ്രഭാഷണം നടത്തി

കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, കെ ടി വി നോദൻ, മുജേഷ് ശാസ്ത്രി ,മേനാച്ചേരി ശ്രിധരൻ, മഹിമ രാഘവൻ, ചെരിച്ചിൽ മൊയ്തീൻ, ശ്രീധരൻ മണിയൂർ, ഒ കെ ബാലൻ, പി സി രാധാകൃഷ്ണൻ,ഹരിദാസൻ അത്തോളി, പടന്നയിൽ പ്രഭാകരൻ, പി ബാലകൃഷ്ണൻ,ഇ ടി പത്മനാഭൻ, കാര്യാട്ട് ഗോപാലൻ, ജൗഹർ പൂമങ്കലം,പത്മശ്രി പള്ളി വളപ്പിൽ, പി എം ഹരിദാസൻ, കെ ടി സിന്ധു, സിജിന പൊന്ന്യാ രി, യുസഫ് മാസ്റ്റർ, എൻ കെ അനിൽ കുമാർ,അഖിൽ പി ആർ,ഏ കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു