തച്ചൻ കുന്നിലെ ഡിവിഷൻ 19 ഹരിത വാർഡായി പ്രഖ്യാപിച്ചു.
28 Mar 2025 07:39 PM

പയ്യോളി നഗരസഭയിലെ ഡിവിഷൻ19 ഹരിത വാർഡായി പ്രഖ്യാപിക്കുന്ന ചടങ്ങ് നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.
MEPPAYURNEWS
NEWSINDIALINE.COM
പയ്യോളി: പയ്യോളി നഗരസഭയിലെ ഡിവിഷൻ 19 ഹരിത വാർഡായി പ്രഖ്യാപിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ ഹരിത വാർഡ് പ്രഖ്യാപനം നടത്തുകയുണ്ടായി.സജിനി കാരടി പറമ്പിന് തൈകൾ നൽകി ചെയർമാൻ ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ എളോടി ,നഗരസഭാംഗങ്ങളായ സി കെ ഷാനവാസ് , സിജിന പൊന്നേരി , പയ്യോളി കൃഷി ഓഫീസർ ഷിബിന , കെ പി രാമകൃഷ്ണൻ ഐശ്വര്യ , കാര്യാട്ട് നാരായണൻ ,
എടക്കണ്ടി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ കാര്യാട്ട് ഗോപാലൻ സ്വാഗതവും മല്ലിക മംഗലശ്ശേരി ( സി ഡി എസ് ) നന്ദിയും പറഞ്ഞു.