മാസപ്പടി കേസില്‍ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

29 Mar 2025 01:29 AM
മാസപ്പടി കേസില്‍ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും എം എല്‍ എ മാത്യു കുഴല്‍നാടനുംസമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.നേരത്തെ വിജിലന്‍സ് കോടതിഹര്‍ജി തള്ളിയിരുന്നു.

മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനും ആശ്വാസം നല്‍കിക്കൊണ്ട് സിഎംആര്‍എല്‍- എക്‌സാലോജിക്ക് ഇടപാട് ആരോപിക്കപ്പെട്ട മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍

കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടന്‍ എം എല്‍ എയും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റീസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്റെ ഹര്‍ജി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി എത്തിയത്.

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണം എന്ന് ആവശ്യം ഉയര്‍ത്തിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎം ആര്‍ എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് കള്ളപ്പണം വെളുപ്പിക്കലാണെന്നും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു ഹര്‍ജിയില്‍ വാദിച്ചിരുന്നത്. ഹര്‍ജിയില്‍ മാസങ്ങള്‍ക്കുമുൻപ് വാദം പൂര്‍ത്തിയാക്കിയ സിംഗിള്‍ ബെഞ്ച്, കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.