അരിക്കുളം സമ്പൂർണ്ണ മാലിന്യ മുക്തം പ്രഖ്യാപിച്ചു

അരിക്കുളം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിക്കുന്നു.
അരിക്കുളം:മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഒരു വർഷക്കാലമായി നടന്നുവരുന്ന മാലിന്യ മുക്ത ക്യാമ്പയിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ഘാകസ്ഥാപനങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, ലൈബ്രറികൾ,കടകൾ, അങ്ങാടികൾ, ജലാശയങ്ങൾ, കവലകൾ എന്നിവ പൂർത്തിയാക്കി ഹരിത അയൽക്കൂട്ടങ്ങൾ, ശുചിത്വവാർഡുകൾ പ്രഖ്യാപനത്തിനുശേഷം സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി അരിക്കുളത്തെ പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാബുരാജ് പ്രഖ്യാപിച്ചു. പ്രസിഡണ്ട് എ.എംസുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ കോഡിനേറ്റർ അഷിത പ്രതിജ്ഞ ചൊല്ലി, വൈസ് പ്രസിഡൻറ് കെ പി രജിനി റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾക്ക്ആദരവും ഹരിത അയൽ സഭക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എ.സി. ബാലകൃഷ്ണൻ , ഇ . രാജൻ ,ടി .ടി .ശങ്കരൻ നായർ ,സി .വിനോൻ, സിഡിഎസ് ചെയർ പേഴസൻ ബിന തൈക്കണ്ടി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായകെ .അഭിനീഷ് ,എം പ്രകാശൻ,എൻ.വി. നജീഷ് കുമാർ, എൻ.എം. ബിനിത ബ്ലോക്ക് മെമ്പർ ടി രജില,എ.ഇന്ദിര, എ. എസ് .ശ്രി വിദ്യ,എച്ച്.സി. പ്രിനിഷ് കുമാർ, ഐശ്വര്യ എന്നിവർ സംസാരിച്ചു.