കുറ്റ്യാടിയിൽ നിയോജക മണ്ഡലം പട്ടയ അസംബ്ലി ചേർന്നു

28 Mar 2025 06:37 AM
കുറ്റ്യാടിയിൽ നിയോജക മണ്ഡലം പട്ടയ അസംബ്ലി ചേർന്നു

പട്ടയ അസംബ്ലിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ സംസാരിക്കുന്നു. കുറ്റ്യാടി മണ്ഡലത്തിൽ ഇതുവരെ 7000 ലാൻ്റ് ട്രിബ്യൂണൽ പട്ടയങ്ങളാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം മാത്രം 2000 പട്ടയങ്ങൾ അനുവദിച്ചു. ഇതിൽ കുടികിടപ്പ് ഉൾപ്പെടെ 50-ൽ അധികം വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിച്ചവരും ഉൾപ്പെട്ടിട്ടുണ്ട്.

MEPPAYURNEWS

NEWSINDIALINE.COM

കുറ്റ്യാടി:കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. ഇനിയും പട്ടയം അനുവദിച്ചിട്ടില്ലാത്ത കൈവശക്കാർക്ക് പട്ടയം അനുവദിക്കാനുള്ള നടപടി സ്വീകരിക്കാൻ റവന്യൂ, പഞ്ചായത്ത് അധികൃതരോട് യോഗം ആവശ്യപ്പെട്ടു.

മണ്ഡലത്തിൽ ഇതുവരെ 7000 ലാൻ്റ് ട്രിബ്യൂണൽ പട്ടയങ്ങളാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം മാത്രം 2000 പട്ടയങ്ങൾ അനുവദിച്ചു. ഇതിൽ കുടികിടപ്പ് ഉൾപ്പെടെ 50-ൽ അധികം വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിച്ചവരും ഉൾപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞദിവസം ചെറുവണ്ണൂർ വില്ലേജിലെ പാറക്കാത്ത് മീത്തൽ ഗോപാലൻ എന്നിവർക്ക് തഹസിൽദാർ വീട്ടിൽ എത്തി പട്ടയം കൈമാറിയിരുന്നു. ഇദ്ദേഹം 50 വർഷത്തിലധികമായി സ്ഥലം കൈവശം വയ്ക്കുകയും വീട് നിർമ്മിച്ച് താമസിച്ചു വരുകയായിരുന്ന കിടപ്പ് രോഗിയാണ്.

രണ്ടായിരത്തോളം പട്ടയങ്ങൾ അനുവദിച്ചത് കൈപ്പറ്റാൻ ബാക്കിയുള്ളതായി റവന്യൂ അധികൃതർ അറിയിച്ചു. അപേക്ഷകർ ഓഫീസുമായി ബന്ധപ്പെട്ട് ഉടനെ പട്ടയങ്ങൾ കൈപ്പറ്റേണ്ടതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ചന്ദ്രിക, , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി നബീസ(കുറ്റ്യാടി), കെ കെ ബിജുള(വില്യാപ്പള്ളി) , കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ മോഹൻദാസ് , ഡെപ്യൂട്ടി തഹസിൽദാർ ശാലിനി, തോടന്നൂർ ബി.ഡി.ഒ, മണിയൂർ , പാലയാട്, ആഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി , വേളം, തിരുവള്ളൂർ, പുറമേരി , കോട്ടപ്പള്ളി വില്ലേജ് ഓഫീസർമാർ,

ലാൻഡ് ട്രിബ്യൂണൽ എച്ച് എം ഒ അനിൽ, റവന്യൂ ഇൻസ്പെക്ടർ രതീഷ്, നോഡൽ ഓഫീസർ വി കെ സുധീർ, കുറ്റ്യാടി മണ്ഡലത്തിലെ ജനപ്രതിനിധികൾ തുടങ്ങിയവർ അസംബ്ലിയിൽ പങ്കെടുത്തു